Wednesday 20 March 2013

ആത്മവിശ്വാസം

നിനക്കുള്ളവൻ എന്ന് നീ കരുതുന്നവൻ  
നിന്നെ അപ്രകാരം കരുതണമെന്നില്ല
അതിനു കാലം ഏറെ  കഴിയണമെന്നത്
നീ മനസ്സിൽ  വച്ചാൽ മതി
എന്നാൽ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി
നീ വന്ന വഴി ശരിയാണെന്ന്
വീണ്ടും വീണ്ടും ഉറപ്പു വരുത്തുക.
നിനക്ക് പോകേണ്ട വഴികളെപ്പറ്റി ,നിന്റെ ലക്ഷ്യത്തെപ്പറ്റി
നീ  സദാ ബോധമുള്ളവൾ  ആകുക.
പലവഴികൾ നിന്റെ മുന്നിൽ  തെളിയുകിൽ
അന്യരോട് ഒരിക്കലും നീ നേർവഴി ചോദിക്കരുത് .
അവരുടെ വാക്കുകൾ സത്യമെന്ന് നീ എങ്ങനെ ഉറപ്പിക്കും...?
വയലിൽ  വിളകളോടൊപ്പം  കളകളും ഉണ്ടെന്ന്
ഓർമ്മയുണ്ടാകണം.
സത്യമായും മുകളിൽ  ഉള്ളവനിൽ  നീ വിശ്വാസം അർപ്പിക്കുക.
അവൻ നിന്റെ ഉള്ളിലിരുന്ന് നിന്നോട് സംസാരിക്കും
നിന്നെ നയിക്കും.
ആ സ്വരം  ഒരിക്കലും തള്ളിക്കളയരുത്
നിന്റെ വഴി തെറ്റാതിരിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് അതെന്ന്
നീ അറിഞ്ഞുകൊള്ളൂ ക 

Tuesday 12 March 2013

ജാഗ്രത


അതിമനോഹരമായ ചിരിയുമായി 
നിന്റെ അരികില്‍ എത്തുന്നവനെ 
നീ ഒന്ന് സൂക്ഷിച്ചു കൊള്ളുക . 
മധുരവാണികളാല്‍ പുകഴ്ത്തുന്നവനെയും. 
കാരണം അവന്റെ  ഉള്ളില്‍  വിഷം വമിക്കുന്ന
എന്തോ ഒന്ന് പുകയുന്നുണ്ട് ... 
നിന്നെക്കുറിച്ച്  അനാവശ്യമായി 
ഉത്കണ്‌ഠപ്പെടുന്നവനില്‍  നിന്നും 
നീ ഓടിയൊളിക്കുക . 
നിന്റെ പിന്നാലെ വരുന്നവനില്‍ 
നിന്നും രക്ഷപ്പെടാന്‍ 
എപ്പോഴും നിന്റെ കണ്ണുകള്‍ 
പിന്നിലേയ്ക്ക്  തുറന്നു വയ്ക്കുക. 
വശങ്ങളില്‍ നിന്നും വരുന്ന 
ആപത്തിനെതിരെ 
നിന്റെ കണ്ണുകള്‍
 ഇരു വശങ്ങളിലെയ്ക്കും 
തുറക്കട്ടെ . 
മുന്നില്‍ നിന്നും വരുന്നവനെ 
നേരിട്ട് കാണാന്‍ നിനക്കാകുമല്ലോ . 
മുകളില്‍ നിന്നുള്ളവനെ 
നീ ഭയക്കേണ്ടതില്ല 
അവനെന്നും  നിനക്ക് 
സഹായിയായിരിക്കുമെന്ന് 
ഉറച്ചു വിശ്വസിക്കുക . 

(ഈ വാക്കുകള്‍ നിന്റെ 
ഓര്‍മ്മയില്‍ എപ്പോഴും
ഉണ്ടായിരിക്കുവാന്‍ മാത്രം. )

Monday 11 March 2013

കഴുതകൾ

നിന്നെനോക്കി ഒരു കണ്ണിമ്മന്നൻ 
രു കഷ് രോഗിയണ്.
ത്ിൽ അല്ല 
അവന്റെ ഉള്ളിൽ പത്ു വിങ്ന്ന 
ണ്ണിന്റ ദണ്ഡത്താൽ
ആ കണ്ണ്‌ അടഞ്ഞതാണെന്നു
കരുതിക്കൊള്ളൂ.
യാത്രയ്ക്കിടയിൽ നിന്റെ സ്വകാര്യതകളിൽ
കൈകടത്തുന്നവനു നേരെ നീ കാറിത്തുപ്പുക.
വിജനവീഥികളിൽ തിരക്കുണ്ടാക്കുന്നവനോടും ,
ശ്രദ്ധാപൂർവമായ അശ്രദ്ധയോടെ
നിന്നെ തട്ടിക്കടന്നു പോകുന്നവനോടും 
നീ അതു തന്നെ ചെയ്യുക.
നിന്നെ തുറിച്ചു നോക്കുന്നവനിൽ നിന്നും ,
ചിരിക്കാൻ ബദ്ധപ്പെടുന്നവനിൽ നിന്നും
നീ അവജ്ഞയോടെ മുഖം തിരിക്കുക.
ഒളിഞ്ഞും മറഞ്ഞും നിന്നെ നോക്കി
വെള്ളമിറക്കുന്നവനെയും ,
അശ്ലീലം പറയുന്നവനെയും
നീ തീർത്തും അവഗണിച്ചേക്കുക.
കഴുത കാമം കരഞ്ഞു തീർക്കുമെന്ന്
നീ കേട്ടിട്ടില്ലേ..?!!

Saturday 9 March 2013

കാമക്കണ്ണുകള്‍




വീണ്ടുമെന്‍ അക്ഷരങ്ങള്‍ സമ്മതം  ചോദിക്കാതെ
നിനക്കായ് കുറിക്കയാണൊരു ഗീതവും കൂടി 
സ്ത്രീയെ.... ,
ഒരുവന്റെ കണ്ണില്‍
കടല്‍ ഇളകുന്നത് കണ്ടാല്‍
അധരത്തില്‍ ഒരു ചിരി മറയാതെ കണ്ടാല്‍
ഒരു കുരുക്ക്
അവന്‍ നിനക്കായ് കരുതിത്തുടങ്ങിയെന്ന്
അറിഞ്ഞുകൊള്ളുക
അവന്റെ നോട്ടം നിന്നില്‍ പതിഞ്ഞെങ്കില്‍ ..
നെഞ്ചു തുളച്ചെത്തി നിന്റെ ഹൃദയത്തെ
തൊട്ടുവെങ്കില്‍
വഞ്ചനയുടെ ഒരു പുതിയ അദ്ധ്യായം
രചിക്കപ്പെട്ടു തുടങ്ങി എന്നതും സത്യം .
ഒരിക്കല്‍ മാത്രം നിന്നെ കടന്നു പോകുന്ന നോട്ടത്തെ
നീ ഭയക്കെണ്ടതില്ല. 
അത് സാധാരണമല്ലൊ. 
വീണ്ടും അത്  തേടി എത്തിയെങ്കില്‍   
നീ  നിന്നെത്തന്നെ നോക്കുക .
നിന്റെ വസ്ത്രധാരണം ... 
നിന്റെ ചലനങ്ങള്‍
ഒന്നും അതിനു പ്രേരകം ആകുന്നില്ലെന്നു ഉറപ്പു വരുത്തുക .
എന്നിട്ടും ആ കഴുകദൃഷ്ടി നിന്നില്‍ ഉറയ്ക്കുകയാണെങ്കില്‍  
അവന്റെ നോട്ടം എത്താത്തിടത്തേയ്ക്ക് , 
ഇരയെ നേരിടാന്‍പതുങ്ങുന്ന ഒരു കടുവയുടെസൂക്ഷ്മതയോടെ, 
നീ നിന്നെ മറയ്ക്കുക .
(സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യയാകാതിരിക്കാന്‍
തല്ക്കാല രക്ഷയ്ക്ക് അത് അവശ്യം ആവശ്യമാണല്ലോ . )
പിന്നെ നീയൊരു കടുവയാകുക .

Thursday 7 March 2013

നിനക്കായ് മാത്രം ..

സ്ത്രീയേ ,കുറിക്കട്ടെ 
ഞാനൊരു പുതു ഗീതം 
നിനക്കായ് .... നിനക്കായ് മാത്രം. 
നീ നിന്നെ അറിയുക ... 
പ്രപഞ്ചത്തിന്റെ ശക്തിയും 
സന്തുഷ്ടിയും നീയാണ് . 
നിന്നിലാണിതിന്‍ നിലനില്‍പ്പ്‌ ... 
നിന്റെ മഹത്വം 
നീ സ്വയം അറിയണം . 
മറ്റാരില്‍ നിന്നും അറിഞ്ഞുണരാന്‍  
നീ ഹനുമാന്‍ അല്ലല്ലൊ. 
നിന്‍ ബുദ്ധി പണയത്തിലാണോ ...?
നിന്‍ ചിന്തയില്‍ ചിതല്‍പ്പുറ്റുകള്‍ വളര്‍ന്നോ ?
അമ്മയെന്നും   ദേവതയെന്നും 
നിന്നെ വിളിച്ചവര്‍ .... ,
പിശാചെന്നും അബലയെന്നും ചപലയെന്നും 
നിന്നെ പരിഹസിച്ചവര്‍ ....
ആരെയും ഓര്‍ത്തു നീ വ്യാകുലപ്പെടെണ്ട ..
ആനയെ അറിഞ്ഞ അന്ധരെ 
നീ അറിയുന്നുവല്ലോ ... 
നിനക്ക് സ്തുതിപാടിയവരെയും 
നിനക്കായ്‌ ചങ്ങല തീര്‍ത്തവരെയും 
നിന്നെ കല്ലെറിഞ്ഞവരെയും 
നിന്റെ ദൗര്‍ബല്യ ങ്ങള്‍ ചൂഷണം ചെയ്തവരെയും 
നീ ഓര്‍മ്മയില്‍ വയ്ക്കുക.  
ജനി മൃതികള്‍ക്ക് മദ്ധ്യേ നീ സദാ 
ഉണര്‍വും ഉന്മേഷവും ഉള്ളവളായിരിക്കുക .. 
പല്ലും നഖങ്ങളും  ഗര്‍ജ്ജനശേഷിയും 
എപ്പോഴും യുദ്ധത്തിനായ്‌ ഒരുക്കി വച്ചീടുക...   
ഇത് ..., ഈ ഗീതം 
നിനക്കായ് .... 
നിനക്കായ് മാത്രം. 
 

Tuesday 5 March 2013

ചെമ്മനം ജംങ്ഷൻ



തളിപ്പറമ്പ് സീയെല്ലെസ് ബുക്സിന്റെ  'കണ്ണാടിച്ചില്ലുകള്‍' (ശ്രീജ ബാലരാജ് ) എന്ന പുസ്തകത്തിന്റെ പ്രകാശനം  എറണാകുളത്തു വച്ചായിരുന്നു.എം കെ സാനുമാഷും ബാലചന്ദ്രൻ ചുള്ളിക്കാടും മുഖ്യാതിഥികളായിരുന്ന പ്രസ്തുത ചടങ്ങിൽ, കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരൻ എന്നിവർക്കൊപ്പം എന്റെ സുഹൃത്ത് ബാബു മാത്യുവും മുംബൈയിൽ നിന്നും ആശംസ നൽകാൻഎത്തിയിരുന്നു. 
അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരഭിമുഖത്തിനായി പിറ്റേന്ന് ഞങ്ങൾ ശ്രീ ചെമ്മനം ചാക്കോയെ  കാണുവാൻ പോയി.  വീട്ടിലേയ്ക്കുള്ള വഴി മുമ്പേ വിളിച്ചു ചോദിച്ച് അറിഞ്ഞിരുന്നതിനാൽ കവിയുടെ വസതിയിൽ എത്തിച്ചേരാൻ ഒട്ടും വിഷമം ഉണ്ടായില്ല.ഗേറ്റിനു മുന്നിൽ വഴി തിരിയുന്നിടത്ത് സ്ഥാപിച്ചിരുന്ന ഒരു ബോർഡ് ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. ചെമ്മനം ജംങ്ഷൻ.
മഹാന്മാരുടെ സ്മരണയ്ക്കായി  റോഡുകൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ പേരിടുന്നത് സാധാരണം.പക്ഷെ, ജീവിച്ചിരിക്കെ തന്നെ ഇങ്ങനെ ഒരു ആദരവ് അപൂർവമായേ  കേട്ടിട്ടുള്ളു.
    ശുഭ്രവസ്ത്ര ധാരിയായി അതിലും ശുഭ്രമായ ചിരിയോടെ മലയാളത്തിന്റെ ആ ആക്ഷേപഹാസ്യകാരനായ കവി ഞങ്ങളെ സ്വീകരിച്ചിരുത്തി സത്കരിച്ചു. ഒരഭിമുഖത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നകന്ന് ഒരു പങ്കു വയ്ക്കലിന്റെ സുഖത്തില്‍ സമയം കടന്നത് അറിഞ്ഞില്ല . ഒടുവിലാണ് ചെമ്മനം   ജംങ്ഷൻ വിഷയമായത് .ആ ബോര്‍ഡ് വന്ന വഴി അദ്ദേഹം തന്നെ വിശദീകരിച്ചു . ചെമ്മനം ചാക്കോയുടെ വീട് അന്വേഷിച്ച് പലരും വരാറുണ്ട് എന്ന  വിവരം പലവട്ടം അദ്ദേഹം കേട്ടു .പക്ഷെ , അങ്ങനെ ഒരാളും തന്നെ കാണാന്‍ വന്നിട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ തെല്ലൊരാകാംക്ഷ അദ്ദേഹത്തിനും കേള്‍വിക്കാര്‍ക്കും ഉണ്ടായിക്കൊണ്ടിരുന്നു ഒരു ദിവസം ഗേറ്റിനരികില്‍ സ്ഥലം പഞ്ചായത്ത് മെമ്പറു മായി സംസാരിച്ചു കൊണ്ട് നിന്ന കവിയോടുതന്നെ ഒരാള്‍ ചോദിച്ചു . 
"ഈ ചെമ്മനം ചാക്കോയുടെ വീടേതാ...?"
തന്റെ കവിതകള്‍ വായിച്ച് ആരാധന മൂത്ത ആരോ തന്നെ കാണാന്‍ എത്തിയതാണ് എന്ന അഹന്തയോടെ കവി പറഞ്ഞു . 
"ഞാന്‍ തന്നെയാണ്  ചെമ്മനം ചാക്കോ .എവിടെ  നിന്നും വരുന്നു....?എന്താ കാര്യം..?"
"ഏയ്‌ ... ഒന്നുമില്ല ... എന്റെ ബന്ധുവീട്ടില്‍ വന്നതാ .. ഇവിടെ നിന്നും മൂന്നാമത്തെ വീടാണെന്നാ  പറഞ്ഞത് ... "
നന്ദി പോലും പറയാതെ ബന്ധുവീട് കണ്ടെത്തിയ സന്തോഷത്തില്‍  അയാള്‍ നടന്നു പോയി . 
താനൊരു ചൂണ്ടുപലകയാണെന്ന  സത്യം കവി അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. 
"അങ്ങനെങ്കില്‍ നമുക്ക് അതങ്ങുറപ്പിച്ചാലൊ ...? "
 കേട്ട് നിന്ന മെമ്പര്‍ക്ക്‌ ആവേശമായി ... അപ്പോള്‍ തന്നെ കവിയില്‍ നിന്നും ഒരു അപേക്ഷയും വാങ്ങിയാണ് അയാള്‍ പോയത്.  മറ്റു സാങ്കേതിക കാര്യങ്ങളെല്ലാം വേഗം നടന്നു . 'ചെമ്മനം ജംങ്ഷന്‍' എന്ന ബോര്‍ഡ് അവിടെ സ്ഥാപിതമായി . ഇനി ആര്‍ക്കും വഴി ചോദിച്ച് വിഷമിക്കേണ്ടതില്ലല്ലോ .
 
 

Monday 25 February 2013

കേദാരം

കേദാരം 

വേറിക്കിടന്നോരീ 
വിത്തുകളൊക്കെയും 
ചേറിപ്പെറുക്കിയും 
കേടുകള്‍ പോക്കിയും 
ചാലിട്ടൊരുക്കി ,
ചാലെ വിതച്ചും,
വെള്ളം നനച്ചും ,
മുളയിട്ടു ,വേരിട്ടു -
വിരിയുന്ന നാള്‍കളില്‍ ,
കളയും വിഷപ്പുല്ലു-
മൊക്കെയും നീക്കിയും 
ചേലില്‍ വളര്‍ത്തി ,
വിളവെടുപ്പിന്‍ 
നല്ല നാളുകളാഗത -
മായൊരീ വേളയില്‍ ,
കാലപ്രവാഹം തകര്‍ക്കാ -
ത്തൊരോര്‍മ്മയ്ക്കീ -
കേദാരം സ്നേഹാല്‍ 
സമര്‍പ്പണം ചെയ്യുവേന്‍.